കാസർഗോഡ്: ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലും എന്‍.എച്ച്.എം.കരാര്‍ അടിസ്ഥാനത്തിലും പഞ്ചായത്ത് വഴി കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ജൂണ്‍ 12ന് രാവിലെ 10ന് നിയമനത്തിനായുള്ള കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി. റജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467-2203118, 99461-05497.