തൃശ്ശൂർ:  30 വർഷങ്ങൾക്കുശേഷം തൈക്കാട്ടുശ്ശേരിയിൽ  വിരിപ്പുകൃഷിയിറക്കി. കുട്ടിയമ്പലം കർഷകസമിതിയാണ് 20 ഏക്കറിൽ തൈക്കാട്ടുശ്ശേരി കുറുവപാടശേഖരത്തിൽ ഒന്നാംപൂവ് ( വിരിപ്പ്)  നെൽക്കൃഷിയിറക്കുന്നത്. മേയർ എം കെ വർഗീസ് ഞാറു നടീൽ    ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലർ സി പി പോളി, കൃഷി ഓഫീസർ രവീന്ദ്രൻ, സമിതി ഭാരവാഹികളായ ഗിരി കൈലാത്തുവളപ്പിൽ, വിനീഷ് പി മേനോൻ, ആനന്ദൻ പുളിങ്കുഴി മുതലായവർ സന്നിഹിതരായിരുന്നു. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനായി ഇത്തരത്തിലുള്ള തരിശുഭൂമികൾ കണ്ടെത്തി ജൈവകൃഷി ചെയ്യുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു.