കൊല്ലം: ജില്ലയില്‍ ഇന്ന് 1219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 805 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1214 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 250 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27, പരവൂര്‍-25, പുനലൂര്‍-10, കൊട്ടാരക്കര-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍-71, തേവലക്കര-66, മയ്യനാട്-52, കടയ്ക്കല്‍-42, കൊറ്റങ്കര-33, കുലശേഖരപുരം, തൊടിയൂര്‍ ഭാഗങ്ങളില്‍ 31 വീതവും ശൂരനാട് സൗത്ത്-28, പന്മന-23, ചാത്തന്നൂര്‍-22, ഇളമ്പള്ളൂര്‍, വെളിയം പ്രദേശങ്ങളില്‍ 20 വീതവും അഞ്ചല്‍, തൃക്കോവില്‍വട്ടം, തെക്കുംഭാഗം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 19 വീതവും ഏരൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ 18 വീതവും ശൂരനാട് നോര്‍ത്ത്-17, ചവറ, നെടുമ്പന, പൂതക്കുളം പ്രദേശങ്ങളില്‍ 16 വീതവും വിളക്കുടി-15, തൃക്കരുവ, പത്തനാപുരം എന്നിവിടങ്ങളില്‍ 14 വീതവും ഇട്ടിവ, പെരിനാട് ഭാഗങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, ക്ലാപ്പന, തഴവ, മേലില പ്രദേശങ്ങളില്‍ 12 വീതവും മൈലം-11, തലവൂര്‍-10, കുണ്ടറ, ചടയമംഗലം, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും പിറവന്തൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ എട്ടു വീതവും ചിതറ, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ ഏഴു വീതവും ചിറക്കര-ആറ്, ആലപ്പാട്, ഇളമാട്, എഴുകോണ്‍, നീണ്ടകര, പോരുവഴി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ അഞ്ചു വീതവും കരവാളൂര്‍, കുളക്കട, പൂയപ്പള്ളി, വെട്ടിക്കവല പ്രദേശങ്ങളില്‍ നാലു വീതവും ആര്യങ്കാവ്, ഈസ്റ്റ് കല്ലട, ഉമ്മന്നൂര്‍, കുന്നത്തൂര്‍, തെന്മല, പട്ടാഴി, പനയം, പവിത്രേശ്വരം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.