തൃശൂര്‍ നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, സാധനാ മിഷന്‍, ശ്രദ്ധ തൃശൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ യോഗാദിനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി.

യോഗാചാര്യന്‍ ഷാജി വരവൂര്‍ യോഗാ ക്ലാസിന് നേതൃത്വം നല്‍കി. ശ്രദ്ധ തൃശൂരിന്‍റെ നേതൃത്വത്തില്‍ യോഗയും ഭരതനാട്യവും സംയോജിപ്പിച്ച് നാട്യയോഗ അവതരിപ്പിച്ചു. ഡോ.ബിനു ടി വി, പ്രൊഫ കെ എന്‍ രമേശ്, ഒ.നന്ദകുമാര്‍, ഡോ.ജോസഫ് അഗസ്റ്റിന്‍, എന്‍ അച്യുതന്‍ എന്നിവര്‍ സംബന്ധിച്ചു. ഓണ്‍ലൈനായി നൂറുപേര്‍ പങ്കെടുത്തു.