ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം ലൈബ്രേറിയന്‍  തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉായിരിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച  സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2019 മാര്‍ച്ച് 31വരെയാണ്. നിയമനത്തിന് സര്‍ക്കാര്‍ നിയമനപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും പി.എസ്.സി അനുവദിക്കുന്ന നിയമാനുസൃതമായ വയസ്സിളവിന് അര്‍ഹതയുായിരിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കാം. അപേക്ഷകള്‍ ലഭിക്കേ അവസാന തീയതി ജൂണ്‍ 15 വൈകിട്ട് നാല് മണി. വിവരങ്ങള്‍ക്ക് 04862 222399.