ഇടുക്കി:  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പകല്‍വീട് പദ്ധതിയിലേക്ക് അറക്കുളം (സ്ത്രീകള്‍ മാത്രം) കഞ്ഞിക്കുഴി  (പുരുഷന്‍മാര്‍ മാത്രം) എന്നിവിടങ്ങളില്‍  കരാര്‍ അടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫ് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം, ഇടുക്കി ജില്ലയില്‍ സ്ഥിരതമാസക്കാരായിരിക്കണം, യാതൊരുവിധ ഡിഗ്രിയും ഉണ്ടാകുവാന്‍ പാടില്ല. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത അപേക്ഷാഫോമിനൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 16ന് രാവിലെ 11 മണിക്ക് മുമ്പായി കുയിലിമല സിവില്‍ സ്റ്റേഷനു സമീപത്തുള്ള എന്‍.എച്ച്.എം (ആരോഗ്യ കേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ് അല്ലെങ്കില്‍ സ്പീഡ് പോസ്റ്റ് വഴിയോ ലഭിക്കണം. വൈകിവരുന്നതും പൂര്‍ണ്ണമല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളുംwww.arogyakeralam.gov.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04862 232221.