കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടപ്പാക്കുന്ന ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതിയിൽ സംരംഭം തുടങ്ങാൻ അവസരം. 25000 രൂപ മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗീകരിച്ച വ്യവസായ സംരഭങ്ങൾക്ക് 35 ശതമാനം വരെ സബ്സിഡി ലഭിക്കും. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 40 ശതമാനമാണ് സബ്സിഡി. വിവരങ്ങൾക്ക് ആനന്ദാശ്രമം രാംനഗറിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04672200585