അന്തര്ദേശീയ യോഗാദിനാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര, പാലക്കാട് ജില്ലാ യോഗ അസോസിയേഷന്, ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയം, വിവിധ യോഗാ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില് നടന്ന യോഗാദിനാഘോഷം വി.കെ.ശ്രീകണ്ഠന്, എം.പി ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു.
ശിവാനന്ദാശ്രമത്തിലെ സ്വാമി സ്വരൂപാനാന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര് എം.അനില്കുമാര് അധ്യക്ഷനായ പരിപാടിയില് സംവിധായകന് ലാല് ജോസ് സംബന്ധിച്ചു. പി.പ്രഭാകരന്, ഡോ. ഹേണിമ, കെ.പി.നന്ദകുമാര് എന്നിവര് സംസാരിച്ചു. തുടര്ന്ന് നടന്ന യോഗ പരിശീലനത്തിന് യോഗ ശിരോമണി കെ. വിജയകുമാറും ധ്യാനത്തിന് ബ്രഹ്മകുമാരീസ് സിസ്റ്റര് മീനയും നേതൃത്വം നല്കി.