ഇടുക്കി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, നന്മാ ഫൗണ്ടേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും ശ്മശാന ജീവനക്കാരെയും ജില്ലാതലത്തില്‍ ആദരിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിച്ചു. ഇവരുടെ നിസ്വാര്‍ത്ഥ സേവനം ഏവര്‍ക്കും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പ്രവര്‍ത്തകരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഭക്ഷ്യധാന്യ കിറ്റ്, മധുരപലഹാര കിറ്റ് എന്നിവയും ഇവര്‍ക്ക് കൈമാറി. മെഡിക്കല്‍ കോളേജിലെ 16 പേരെയാണ് ആദരിച്ചത്. കൂടാതെ ജില്ലയില്‍ ഏഴു ഇടങ്ങളിലായി 150 പേരെയാണ് ആദരിച്ചത്.
യോഗത്തില്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി. ആര്‍. സന്തോഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ആര്‍എംഒ ഡോ. അരുണ്‍, മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഡോ. രവികുമാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഇടുക്കി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. ആര്‍. സുരേഷ് ബാബു, ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സജി പോള്‍, ജില്ലാ സെക്രട്ടറി സതീഷ് അടിമാലി, ലെനിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.