അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള 2021- 22 അധ്യയനവർഷം ഒന്ന് മുതൽ 10 വരെ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലംപ്സം ഗ്രാൻഡ് , സ്റ്റെപന്റ് എന്നിവ വിതരണം നടത്തുന്നതിന് എല്ലാ ഹെഡ്മാസ്റ്റർമാരും വിവരങ്ങൾ ലഭ്യമാക്കണം. വിദ്യാർഥികളുടെ ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ- മെയിൽ ഐ.ഡി, സ്ഥാപന മേധാവിയുടെ ഫോൺ നമ്പർ സഹിതം എക്സെൽ ഷീറ്റിൽ തയ്യാറാക്കി പ്രൊഫോർമയിൽ ( ഫോറം 1) ജൂൺ 30 നകം കത്ത് /ഇ- മെയിൽ മുഖേന ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ – 0491 – 2505383.