മലപ്പുറം: ആനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി ജില്ലക്കനുവദിച്ച 15 യൂണിറ്റിലേക്ക് താത്പര്യമുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തൊട്ടടുത്ത മൃഗാശുപത്രികളില്‍ ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കും അനുബന്ധവിവരങ്ങള്‍ക്കും അതത് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
