വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്കും എസ്എസ്എല്‍സി അല്ലെങ്കില്‍ കംപ്യൂട്ടര്‍ ട്രേഡിലുള്ള ടി.എച്ച്.എസ്.എല്‍.സിയും കംപ്യൂ  ട്ടര്‍ ട്രേഡിലുള്ള എന്‍.ടി.സി/കെജിസിഇ/വിഎച്ച്എസ്‌സി  എന്നിവയിലേതെങ്കിലുമുള്ള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലേക്കും അപേക്ഷിക്കാം. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യണം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ 11മുതല്‍ സ്‌കൂളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 04735 227703.