കോഴിക്കോട് ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന ഓട്ടിസം സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിദഗ്ധരെ നിയമിക്കുന്നു. സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ 20ന് വൈകീട്ട് 4നകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ്.പി.ഒ, കോഴിക്കോട് 673008 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.imhans.org. ഫോണ്‍ 0495 2359352, 9745770345
