പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ തീരദേശ സംരക്ഷണത്തിന്‍റെ ഭാഗമായി ജൈവ തീര സംരക്ഷണം പദ്ധതിക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ വനവല്‍ക്കരണ വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂവരശ് നട്ട് എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു.ജൈവ വൈവിധ്യ സംരക്ഷണം, തീരമേഖല എന്നിവയുടെ പരിപാലനമാണ് ജൈവ തീര സംരക്ഷണ പദ്ധതി മുഖേന നടപ്പിലാക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
