എളവള്ളി ഗ്രാമപഞ്ചായത്തിലെ പൂവ്വത്തൂര്‍ പതിമൂന്നാം വാര്‍ഡിലെ നേതാജി റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 150 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മിച്ചിരിക്കുന്നത്.റോഡിന്‍റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഡി വിഷ്ണു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍, വാര്‍ഡ് മെമ്പര്‍ ജീന അശോകന്‍, രാഹുല്‍ ഭാസി, ആഷിക് വലിയകത്ത്, അശോകന്‍ മുക്കോല, കെ ആര്‍ രാഗി, ടി കെ ശിവരാമന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.