2021-22 അധ്യയന വർഷം സ്‌കോൾ-കേരള മുഖേനെ ഹയർ സെക്കൻഡറി കോഴ്‌സിൽ രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org യിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ രണ്ടിന് വൈകുന്നേരം 5 മണിക്ക് മുമ്പ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
