സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതിയുടെ (ജി.പി.എ.ഐ.എസ്) 2021 ലെ പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ (KSR X11A KSRX11C ഒഴികെ) അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും പ്രീമിയം, 8658-102-88 Suspense account GPAI fund എന്ന ശീർഷകത്തിൽ ഒടുക്കി ജി.പി.എ.ഐ.എസ് പദ്ധതിയിൽ അംഗത്വമെടുക്കണം. എല്ലാ DDO (ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാർ) മാരും അവരുടെ കീഴിലുള്ള എല്ലാ ജീവനക്കാരും GPAIS അംഗത്വം എടുത്തുവെന്ന് ഉറപ്പുവരുത്തണം