കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ജൂണ്‍ 18 വരെ അമ്പലവയല്‍ മില്‍മ സൊസൈറ്റിയില്‍ ജോലി ചെയ്ത വ്യക്തിയും വെള്ളമുണ്ട ദീദിഗോള്‍ഡ് കവറിങ് ഷോപ്പില്‍ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. തരുവണ വാര്‍ഡ് 13 ല്‍ ജൂണ്‍ 11 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിക്കും പനമരം പഞ്ചായത്തില്‍ കണ്ണാടിമുക്കില്‍ ജൂണ്‍ 16 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നെന്മേനി നടുവീട്ടില്‍ കോളനിയില്‍ ജൂണ്‍ 15, 16 തീയതികളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 19,20 വാര്‍ഡുകളിലായാണ് കേസുകള്‍ വരുന്നത്.
നെന്മേനി നടുവീട്ടില്‍ കോളനി, കല്ലാര്‍ക്കുന്ന് വെമ്പിലത്ത് കോളനി, പടിഞ്ഞാറത്തറ കോട്ടിക്കുളം കോളനി, തവിഞ്ഞാല്‍ താളാപ്പുഴ കോളനി, വെള്ളമുണ്ട കൊച്ചാറക്കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ വരുന്നുണ്ട്.