മീങ്കര ഫിഷ് സീഡ് ഫാമിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി/ ഫിഷറീസ് മുഖ്യ വിഷയമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി / സുവോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഫിഷറീസിൽ സ്പെഷലൈസേഷൻ) എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഫിഷ് സീഡ് ഹാച്ചറി / ഫിഷ് ബ്രീഡിംഗ് പ്രവൃത്തികൾ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മൂൻഗണന.
പ്രായപരിധി 18 – 35. വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിജ്ഞാനം, വയസ്സ്, മേൽവിലാസം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 24 ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ പി.ഒ, പാലക്കാട് – 678 651 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് വയസ്സിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0491 2815245 എന്ന നമ്പറിലോ ddfpkd@gmail.com ലോ ബന്ധപ്പെടാം.