ഒറ്റപ്പാലം എം.എല്.എയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ പ്രേംകുമാര് എം.എല്.എക്ക് എക്സിക്യൂട്ടീവ് സമിതിയും പരിശീലകരും ചേര്ന്ന് സ്വീകരണം നല്കി. സംസ്ഥാന സ്പോര്ട്സ് കൗണ്സില് നോമിനി എം.രാമചന്ദ്രന് അധ്യക്ഷനായി. ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി ബിജു ഗ്രിഗറി, എക്സി. അംഗങ്ങളായ ടി.കെ ഹെന്ട്രി, എ തുളസിദാസ്, കെ.പി ജയപ്രകാശ്, എ ജബാര് അലി, പരിശീലകരായ സി ബോബന്, വി വിപിന്ദാസ്, കെ കണ്ണദാസ്, എ.ആര് സൂരജ്, ആര് ഷിജു, എം.കെ ആനന്ദം എന്നിവര് സംസാരിച്ചു.