ഇടുക്കി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. സെമി ഇന്റന്‍സീവ് മത്സ്യകൃഷി ,വീട്ടുവളപ്പില്‍ 2 സെന്റ് പടുതാകുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി (20 ക്യൂബിക് മീറ്റര്‍, 50 ക്യുബിക് മീറ്റര്‍, 160 ക്യുബിക് മീറ്റര്‍) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്ററം (50 ക്യുബിക് മീറ്റര്‍, 100 ക്യൂബിക് മീറ്റര്‍) എന്നിവയാണ് വിവിധ പദ്ധതികള്‍.
എല്ലാ പദ്ധതികളുടേയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകള്‍ പൈനാവിലുളള ഇടുക്കി ഫിഷറീസ് അസിസ്ററന്റ് ഡയറക്ടര്‍ ഓഫീസില്‍ (ഫോണ്‍ നമ്പര്‍ 04862 233226) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ‘ അനുബന്ധ രേഖകള്‍ സഹിതം 2021 ജൂലൈ 2ന് വൈകിട്ട് 4 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7025233647, 7902972714, 8156871619, 9961450288
