ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മുന് സന്തോഷ് ട്രോഫി ഫുട്ബോള് താരം ഡോ. പി.കെ രാജഗോപാലിനെ ആദരിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സിലില് നടന്ന പരിപാടിയില് പ്രസിഡന്റ് കെ പ്രേംകുമാര് എം.എല്.എ അധ്യക്ഷനായി. എക്സി. അംഗങ്ങളായ ടി.കെ ഹെന്ട്രി, എ തുളസിദാസ്, കെ.പി ജയപ്രകാശ്, എ ജബാര് അലി, എം. രാമചന്ദ്രന്, മുന് കൗണ്സില് ഡി.എസ്.ഒ,മാരായ പി.കെ രാജീവ്, പി മാധവദാസ്, ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി ബിജു ഗ്രിഗറി, സ്പോര്ട്സ് ഓഫീസര് എം.കെ ആനന്ദം എന്നിവര് സംസാരിച്ചു.