കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് പി.പി.ഇ. കിറ്റുകള്‍, ഫെയ്‌സ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവ നല്‍കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്തിന് മൂന്ന് പുതിയ വാക്‌സിനേഷന്‍ ഉപകേന്ദ്രങ്ങള്‍ ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഹി പറഞ്ഞു.