പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ജൂണ്‍ 24, 25 തീയതികളില്‍ പ്രവേശനത്തിന് സ്‌കൂളില്‍ എത്തണം. ജൂണ്‍ 24 ന് രാവിലെ ഒന്‍പതിന് ഒന്ന് മുതല്‍ 30 റാങ്ക് വരെയുള്ളവരും ഉച്ചയ്ക്ക് ഒന്നിന് 31 മുതല്‍ 60 റാങ്ക് വരെയുള്ളവരും ജൂണ്‍ 25 ന് രാവിലെ ഒന്‍പതിന് 61 മുതല്‍ 90 റാങ്ക് വരെയുള്ളവരും ഉച്ചയ്ക്ക് ഒന്നിന് 91 മുതല്‍ 115 റാങ്ക് വരെയുള്ളവരും സംവരണത്തിന് അര്‍ഹരായവരും മതിയായ രേഖകളുമായി സ്‌കൂളില്‍ എത്തണം. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ : 9895967209.