കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻറ് പാർലമെൻററി സ്റ്റഡീ സെൻറർ (പാർലമെൻററി സ്റ്റഡീസ്) നടത്തുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ’ ആറാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

94.26 ശതമാനമാണ് വിജയം. ആര്യാ വാമനനാണ് ഒന്നാം റാങ്ക്. അബ്ദുൽ മജീദ് ടി.പി, ജോമോൾ ജോർജ് എന്നിവർ രണ്ടാം റാങ്കും സാബിത്ത് മൂന്നാം റാങ്കും നേടി. കൂടുതൽ വിശദാംശങ്ങൾ www.niyamasabha.org  ൽ ലഭ്യമാണ്.