കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സ്വരൂപിച്ച 75,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ടി കെ ശക്തീദരനും ജില്ലാ വൈസ് പ്രസിഡന്റ് പി മുകുന്ദനും ചേര്‍ന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് ചെക്ക് കൈമാറി.ആദ്യഘട്ടത്തില്‍ 1,25,000 രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.