കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങ ള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 40 കേസുകള്‍ക്ക് പിഴയീടാക്കി.

കൊട്ടാരക്കരയിലെ വിവിധ മേഖകളിൽ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 20 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.104 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയില്‍ നാല് കേസുകളില്‍ നിന്ന് പിഴ ഈടാക്കി. 42 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എം നിസാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ എസ് പുരം, നീണ്ടകര, ഓച്ചിറ, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ എന്നിവിടങ്ങളിൽ പരിശോധന നടന്നു. 16 കേസുകളിൽ പിഴയീടാക്കി. 45 കേസുകളിൽ താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പുനലൂർ താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർ വിനോദിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നു.26 കേസുകളിൽ താക്കീത് നൽകി.

കൊല്ലം താലൂക്കിൽ സെക്ടറൽ മജിസ്ട്രേറ്റായ തസ്നി ഷെരീഫിന്റെ നേതൃത്വത്തിൽ ഈസ്റ്റ് വില്ലേജ് പരിധിയിൽ പരിശോധന നടന്നു. 16 കേസുകളിൽ താക്കീത് നൽകി.

പത്തനാപുരം ഡെപ്യൂട്ടി തഹസീല്‍ദാര്‍ എൻ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 9 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം, പുന്നല പട്ടാഴി, വടക്കേക്കര തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു പരിശോധന.