ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. മെക്കാനിക്കല്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 നും ഇലക്ട്രോണിക്സ് വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 11.30 നും സ്കൂളില്‍ നടക്കും. ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രോണിക്സ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0467 2260210
