കൊല്ലം:  ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ജൂണ്‍ 16 മുതല്‍ 22 വരെയുള്ളത്) അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് 24 ശതമാനത്തിനു മുകളില്‍ രോഗവ്യാപന നിരക്കുള്ള തദ്ദേശസ്ഥാപനങ്ങള്‍ ജില്ലയിലില്ല.

10 തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി എട്ടു ശതമാനത്തില്‍ താഴെയാണ്. എട്ടിനും 16 നും ഇടയില്‍ നിരക്കുള്ള 48 തദ്ദേശസ്ഥാപനങ്ങളും 16 നും 24 നും ഇടയില്‍ നിരക്കുള്ള 15 തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ജില്ലയിലെ ഇന്നലത്തെ(ജൂണ്‍ 24) ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.06 ശതമാനമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക.

എ വിഭാഗം(എട്ടു ശതമാനത്തില്‍ താഴെ)-പുനലൂര്‍ മുനിസിപ്പാലിറ്റി, തെന്മല, ഇടമുളയ്ക്കല്‍, കുളത്തൂപ്പുഴ, പത്തനാപുരം, മൈലം, നീണ്ടകര, ഇളമാട്, ആര്യങ്കാവ്, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം(എട്ടു ശതമാനത്തിനും 16 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്‍പ്പറേഷന്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികള്‍, കുന്നത്തൂര്‍, ശാസ്താംകോട്ട, പോരുവഴി, ശൂരനാട് തെക്ക്, ആലപ്പാട്, ഏരൂര്‍, പനയം, പട്ടാഴി, വെസ്റ്റ് കല്ലട, ഉമ്മന്നൂര്‍, ചാത്തന്നൂര്‍, തൊടിയൂര്‍, വെളിയം, നിലമേല്‍, ഇട്ടിവ, അഞ്ചല്‍, വിളക്കുടി, കുണ്ടറ, ആദിച്ചനല്ലൂര്‍, പെരിനാട്, അലയമണ്‍, ഈസ്റ്റ് കല്ലട, നെടുവത്തൂര്‍, ചവറ, കുളക്കട, കുമ്മിള്‍, തെക്കുംഭാഗം, ക്ലാപ്പന, വെട്ടിക്കവല, തലവൂര്‍, ചിറക്കര, ശൂരനാട് വടക്ക്, മണ്‍ട്രോതുരുത്ത്, ഓച്ചിറ, മൈനാഗപ്പള്ളി, പവിത്രേശ്വരം, തഴവ, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, എഴുകോണ്‍, പേരയം, പൂയപ്പള്ളി, മേലില, ചടയമംഗലം, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകള്‍.
സി വിഭാഗം(16 ശതമാനത്തിനും 24 ശതമാനത്തിനും ഇടയില്‍)-പരവൂര്‍ മുനിസിപ്പാലിറ്റി, പൂതക്കുളം, ചിതറ, തൃക്കോവില്‍വട്ടം, കൊറ്റങ്കര, കരീപ്ര, നെടുമ്പന, പന്മന, മയ്യനാട്, കരവാളൂര്‍, കല്ലുവാതുക്കല്‍, തൃക്കരുവ, തേവലക്കര, ഇളമ്പള്ളൂര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍.