ഇടുക്കി:  ദേശീയ വൈദ്യുതി സുരക്ഷാദിനമായ ജൂണ്‍ 26ന് ജില്ലയില്‍ വൈദ്യുതി സുരക്ഷ സംബന്ധിച്ചു ബോധവത്ക്കരണം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് സംയുക്തമായി നടത്തുന്നു. ഇതിന്റെ ഭാഗമായി ഗാര്‍ഹിക വയറിംഗിലെ സ്റ്റാന്റഡേര്‍ഡ് പ്രാക്ടീസ് എന്ന വിഷയത്തില്‍ വെബിനാറും സംഘടിപ്പിച്ചുട്ടുണ്ട്.

ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പൊതുജനങ്ങള്‍ക്ക് വൈദ്യുതി സുരക്ഷ സംബന്ധിച്ച പരാതി/സംശയങ്ങള്‍ക്കും 9497269211 എന്ന മൊബൈല്‍ നമ്പരിലോ eiidukki@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.