ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് 2021-22 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25000 രൂപയും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധസസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതമാണ് നൽകുന്നത്. കാസർകോട് ജില്ലയിലെ താൽപര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ ജൂലൈ 15ന് മുൻപ് വിദ്യാനഗർ ഉദയഗിരിയിലുളള സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.