തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ പെതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണ്ഡലത്തിൽ നടന്നുവരുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കീഴിൽ കിഫ് ബി പദ്ധതിയിൽ 20 പ്രവൃത്തികളും പൊതുമരാമത്ത് ബിൽഡിംങ് വിഭാഗത്തിൽ 22 പ്രവൃത്തികളും ഇപ്പോൾ നടന്നുവരുന്നു. ഇവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി വിശദമായ രൂപരേഖ യോഗത്തിൽ തയ്യാറാക്കി. സർക്കാരിന്റെ നൂറുദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രവൃത്തികളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയതു.

ഒല്ലക്കര ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി ഉണ്ണികൃഷ്ണൻ, പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ എസ് സുജ സൂസൻ മാത്യു, പൊതുമരാമത്ത് ബിൽഡിങ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ പി വി വിജി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി എസ് ബാബു, സുരേഷ് ബാബു, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ അമൽദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.