തൃശ്ശൂർ: ജൂൺ 26 അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ച് മാള പൊലീസ്. ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം എന്ന സന്ദേശവുമായി സംഘടിപ്പിച്ച സൈക്കിൾ റാലി സർക്കിൾ ഇൻസ്‌പെക്ടർ ഷോജോ വർഗീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. മാളയില്‍ നിന്നും അഷ്ടമിച്ചിറ വരെയാണ് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന പ്ലക്കാര്‍ഡുമായി സൈക്കിൾ  റാലി നടത്തിയത്.ദിനാചാരണത്തിന്റ ഭാഗമായി  സർക്കിൾ ഇൻസ്‌പെക്ടർ  ഷോജോ വർഗീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ ഉപയോഗം കൂടിവരുന്ന ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സമൂഹത്തിൽ കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. സ്വന്തം പണം ചെലവാക്കി ലഹരിയുടെ അടിമകളായി മാറുന്നവരുടെ കുടുംബങ്ങളും നശിക്കുന്നു. ഈ ദുരവസ്ഥക്ക് മാറ്റാമുണ്ടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിയുടെ ഉപയോഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്ത് എന്ന സന്ദേശം നൽകുന്ന ലഘുലേഖകളും പൊലീസ് വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സബ് ഇൻസ്‌പെക്ടർ രാജേഷ് ആയോടന്‍, പി ആര്‍ ഒ വി വി  സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മാര്‍ട്ടിന്‍, മിഥുന്‍ കൃഷ്ണ, സജിത്ത്, സന്നദ്ധ പ്രവര്‍ത്തകരായ വിനോദ് വിതയത്തില്‍, ഡെലിന്‍ ബെന്നി, നെവിന്‍ വിത്സണ്‍ തുടങ്ങിയവർ പങ്കെടുത്തു.