കാസർഗോഡ്: യുവതലമുറയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടത്തെ ജീവിത ലഹരിയാക്കി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍. ലഹരി വിമുക്ത മിഷന്‍ വിമുക്തിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ രഘുനാഥന്‍ 2007 മുതല്‍ നടത്തിയത് 1200 ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസുകള്‍. ലഹരി വിരുദ്ധ ദിനമായിരുന്ന ശനിയാഴ്ച മാത്രം 12 ഓളം ബോധവത്കരണ ക്ലാസുകളാണ് കൈകാര്യം ചെയ്തത്.
വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലുമാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്തതെന്ന് രഘുനാഥന്‍ പറഞ്ഞു. 2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്റീവ് ഓഫീസറാണ്. 2007 ല്‍ വകുപ്പിന്റെ സദ് സേവനാ പുരസ്‌കാരം നേടി. 2016 ജനുവരിയില്‍ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ അംഗീകാരം നേടി. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വേറെയും. നീലേശ്വരം ചായ്യോത്ത് സ്വദേശിയാണ്. ഭാര്യ. സുനിത, മക്കള്‍ : ഡോ. അപര്‍ണ, അര്‍ജുന്‍