കാസർഗോഡ്: വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം ജൂണ്‍ 30, ജൂലൈ 14 തീയ്യതികളില്‍ നടക്കും. വിവിധ ജില്ലകളില്‍ നടത്തിയ ഒന്നാംഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയായി രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം സൗജന്യമാണ്. പരിശീലനത്തിന്റെ ഭാഗമായി ചെറുകിട സംരഭകര്‍ക്ക് തുടങ്ങുവാന്‍ കഴിയുന്ന തിരഞ്ഞടുക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകള്‍ ഉണ്ടാകും.

ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ജൂണ്‍ 30 ന് മത്സ്യമേഖലയുമായി ബന്ധപ്പെട്ടും ജൂലൈ 14 ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടുമുള്ള ഓണ്‍ലൈന്‍ സെഷനുകള്‍ നടക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 7403180193,9605542061