കൊച്ചി : കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്‌സെന്ററില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര, വാരാന്ത്യ സിവില്‍ സര്‍വീസ് ക്ലാസുകള്‍ ജൂലൈ 8-ന് ആരംഭിക്കുന്നു. www.ccek.org എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജൂലൈ ഒന്നിന് സബ്‌സെന്ററില്‍ നടക്കുന്ന എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കണം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസുകള്‍. മൂന്ന് വര്‍ഷം കൊണ്ട് തീരുന്ന കോഴ്‌സില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍, പരീക്ഷകള്‍ക്കുള്ള യു.പി.എസ്.സി സിലബസ് ആയിരിക്കും പിന്തുടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 04852835933, 82810 98873.
