ജില്ലയില്‍ ഇന്ന് 1132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1108 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1121 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 222 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-17, കരുനാഗപ്പള്ളി-16, പരവൂര്‍-13, കൊട്ടാരക്കര- 11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍-80, തൃക്കോവില്‍വട്ടം-41, ആദിച്ചനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 37 വീതവും തലവൂര്‍-32, പന്മന-25, പവിത്രേശ്വരം-24, ഇളമ്പള്ളൂര്‍, തഴവ, പൂതക്കുളം പ്രദേശങ്ങളില്‍ 23 വീതവും കുമ്മിള്‍- 22, വെസ്റ്റ് കല്ലട-21, മയ്യനാട്-20, നെടുമ്പന-19, അഞ്ചല്‍, തേവലക്കര ഭാഗങ്ങളില്‍ 18 വീതവും കുണ്ടറ, ചവറ, വെളിയം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 17 വീതവും ഇട്ടിവ, കരവാളൂര്‍ ഭാഗങ്ങളില്‍ 13 വീതവും ചാത്തന്നൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ 12 വീതവും കൊറ്റങ്കര, തെന്മല, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ 11 വീതവും ഇളമാട്, പിറവന്തൂര്‍ ഭാഗങ്ങളില്‍ 10 വീതവും അലയമണ്‍, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, എഴുകോണ്‍, ഏരൂര്‍, തൃക്കരുവ, തൊടിയൂര്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ ഒന്‍പതു വീതവും പൂയപ്പള്ളി, മേലില, വെളിനല്ലൂര്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ എട്ടു വീതവും ആര്യങ്കാവ്, കുലശേഖരപുരം, പെരിനാട്, പോരുവഴി ഭാഗങ്ങളില്‍ ഏഴു വീതവും ക്ലാപ്പന, മൈലം എന്നിവിടങ്ങളില്‍ ആറു വീതവും ഓച്ചിറ, കടയ്ക്കല്‍, കുന്നത്തൂര്‍, കുളത്തൂപ്പുഴ, ചിറക്കര, ചിതറ, നെടുവത്തൂര്‍, പനയം, പേരയം, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ അഞ്ചു വീതവും കരീപ്ര, കുളക്കട ഭാഗങ്ങളില്‍ നാലു വീതവും ആലപ്പാട്, പട്ടാഴി, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.