സി.എഫ്.എൽ.ടി.സികളിൽ 1,161 കിടക്കകൾ

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,116 കിടക്കകളിൽ 2,125 എണ്ണം ഒഴിവുണ്ട്. 154 ഐ.സി.യു കിടക്കകളും 52 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 718 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 720 കിടക്കകൾ, 74 ഐ.സി.യു, 32 വെന്റിലേറ്റർ, 378 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

12 സി.എഫ്.എൽ.ടി.സികളിലായി 1,524 കിടക്കകളിൽ 1,161 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 530 കിടക്കകളിൽ 448 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,283 കിടക്കകളിൽ 1,873 എണ്ണം ഒഴിവുണ്ട്.