പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച ആകെ 951 പേര്‍ കോവിഷീല്‍ഡ് കുത്തിവെയ്‌പ്പെടുത്തു. 40 മുതല്‍ 44 വയസ്സുവരെയുള്ള 4 പേരും കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരു പുരുഷനും 3 സ്ത്രീകളും ഉള്‍പ്പെടും. ഇതു കൂടാതെ 65 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസുമടക്കം 75 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 274 പേര്‍ ഒന്നാം ഡോസും 181 പേര്‍ രണ്ടാം ഡോസുമടക്കം 455 പേരും, 60 വയസിനു മുകളിലുള്ള 107 പേര്‍ ഒന്നാം ഡോസും 310 പേര്‍ രണ്ടാം ഡോസുമടക്കം 417 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

ആകെ 9 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്. കുത്തിവെയ്‌പ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.