അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചത്തെ പരിപാടികൾ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, വനിതാ ശിശുവികസനം, വിദ്യാഭ്യാസ വകുപ്പുകൾ, കുടുംബശ്രീ മിഷൻ, നെഹ്രു യുവകേന്ദ്ര, ബെറ്റർ ലൈഫ് ഫൌണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വാരാചരണം.
ജില്ലാ സാമൂഹ്യനീതി ഓഫീസർ സി.കെ. ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് ബി. നായർ മുഖ്യാതിഥിയായി. നാർക്കോട്ടിക്സ് ഡിവൈ.എസ്.പി ടി.പി. പ്രേമരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ കവിതാറാണി രഞ്ജിത്ത്, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, ബെറ്റർ ലൈഫ് ഫൌണ്ടേഷൻ ചെയർമാൻ മോഹൻദാസ് എന്നിവർ സംസാരിച്ചു. പ്രൊബേഷൻ ഓഫീസർ പി.ബിജു സ്വാഗതവും എം. അബ്ദുള്ള നന്ദിയും പറഞ്ഞു.

വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി കഥാരചനാ മത്സരവും പൊതുജനങ്ങൾക്കായി മൊബൈൽ ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ‘ലഹരി തകർത്ത ജീവിതം’ ആണ് വിഷയം. കഥ മൂന്ന് പേജിൽ കവിയരുത്. മറ്റ് മത്സരങ്ങളിൽ അയച്ചതോ സമ്മാനം ലഭിച്ചതോ ആയ സൃഷ്ടികളാവരുത്. മൊബൈൽ ഷോർട്ട് ഫിലിം മത്സരത്തിൽ വീഡിയോ ദൈർഘ്യം അഞ്ച് മിനുട്ടിൽ കവിയരുത്. ഒരാൾ ഒരു ഷോർട്ട് ഫിലിം മാത്രമേ അയക്കാവൂ. ബുധനാഴ്ചയക്കകം (ജൂൺ 30) വീഡിയോ, പിഡിഎഫിൽ തയ്യാറാക്കിയ കഥ എന്നിവ 8113030112 എന്ന വാട്ട്സാപ്പ് നമ്പറിലേയ്ക്കും drugfreekasaragod@gmail.com എന്ന ഇ മെയിലിലേയ്ക്കും അയക്കേണ്ടതാണ്. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ലഭിക്കും. ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി, വെബിനാർ, ഐ.ഇ.സി ക്യാമ്പയിൻ, സംവാദങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഫോൺ: 9747019509