ആലപ്പുഴ: കുടിവെളളസ്രോതസ്സുകള്‍മലിനമാകുമ്പോഴും ആഹാര പദാര്‍ത്ഥങ്ങളില്‍ രോഗാണുക്കള്‍ കലരുമ്പോഴുമാണ് വയറിളക്ക രോഗങ്ങള്‍ഉണ്ടാകുന്നത്. മഴക്കാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
വയറിളക്കത്തിന്‍റെആരംഭംമുതല്‍തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. ഒ.ആര്‍.എസ്സ്. ലായനി അല്ലെങ്കില്‍വീട്ടില്‍തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെളളം,ഉപ്പും പഞ്ചസാരയുംചേര്‍ത്ത നാരങ്ങാവളെളം തുടങ്ങിയവകുടിക്കണം. ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നോ ആശ, അംഗന്‍വാടി പ്രവര്‍ത്തകരില്‍ നിന്നോ ലഭിക്കുന്ന ഒ.ആര്‍.എസ് മിശ്രിതം ഒരുലിറ്റര്‍ തിളപ്പിച്ചാറിയ വെളളത്തില്‍ കലക്കിആവശ്യാനുസരണം കുടിക്കണം. ഒരിക്കല്‍ തയ്യാറാക്കുന്ന ലായനി 24 മണിക്കൂറിനു ശേഷം ഉപയോഗിക്കരുത്. പാനീയചികിത്സയോടൊപ്പംവേഗത്തില്‍ദഹിക്കുന്ന ഭക്ഷണംകഴിക്കേണ്ടതാണ്. ഇതോടൊപ്പം 14 ദിവസംവരെദിവസേന സിങ്ക്ഗുളികഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരംകഴിക്കുന്നത് വയറിളക്കത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനും രോഗം വേഗത്തില്‍ മാറുന്നതിനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: തിളപ്പിച്ചാറിയവെളളം മാത്രംകുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക. ആഹാരത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവുംസോപ്പുപയോഗിച്ച്കൈകള്‍വൃത്തിയായികഴുകുക, മലവിസര്‍ജ്ജനം കക്കൂസില്‍മാത്രമാക്കുക, കുഞ്ഞുങ്ങളുടെമലവിസര്‍ജ്ജ്യംകക്കൂസില്‍തന്നെ ഇടുക, വയറിളക്കമുളളകുട്ടികളെവൃത്തിയാക്കിയതിനു ശേഷവുംഅവരുടെവസ്ത്രങ്ങള്‍ കഴുകിയതിനു ശേഷവുംകൈകള്‍സോപ്പുപയോഗിച്ച് വൃത്തിയായികഴുകുക, കുടിവെളളസ്രോതസ്സുകള്‍ക്ലോറിനേറ്റ്ചെയ്യുക, വീടും പരിസരവുംവൃത്തിയായിസൂക്ഷിക്കുക, ആര്‍.ഒ.പ്ലാന്‍റെിലെ ജലമാണെങ്കിലുംതിളപ്പിച്ചാറിയശേഷമേ ഉപയോഗിക്കാവൂ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
