ആലപ്പുഴ: വായന പക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ‘ആലപ്പുഴയും സാഹിത്യലോകവും’ എന്ന വിഷയത്തിൽ ലേഖന രചനാ മത്സരം നടത്തും. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. രചനകൾ നാലു പുറത്തിൽ കവിയരുത്, മൗലീകമായിരിക്കണം. prdalppy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം രചനകൾ അയയ്ക്കണം. വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോൺനമ്പർ എന്നീ വിവരങ്ങൾ ഇതോടൊപ്പം ഉൾക്കൊള്ളിക്കണം. വിജയികളാകുന്നവർ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം നൽകണം. വിശദവിവരത്തിന് ഫോൺ: 9495119702, 9447517365.