വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മാധ്യമം) തസ്തികയിലേക്ക് ജില്ലാതലത്തിലുള്ള ജനറൽ റിക്രൂട്ട്മെൻറിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 203/2021. ശമ്പള നിരക്ക്: 29200-62400 (പ്രീ റിവിഷൻ). പ്രായപരിധി: 18-40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്). ഉദ്യോഗാർഥികൾക്ക് ഓൺലൈനായി www.keralapsc.gov.in എന്ന പബ്ലിക് സർവീസ് കമ്മീഷൻ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷവും രജിസ്റ്റർ ചെയ്തവർ പ്രൊഫൈലിലൂടെയും അപേക്ഷിക്കുക. 14 ജില്ലകളിലും ഒഴിവുകളുണ്ട്.