കോഴിക്കോട്: കൊയിലാണ്ടി നഗരസഭയുടെയും തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ടൗൺ ഹാളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ കെ.പി സുധ ഉദ്ഘാടനം ചെയ്തു.

വാർഡുകളിൽ നിന്നും കൗൺസിലർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ടോക്കൻ ലഭിച്ചവർക്കാണ് വിവിധ ദിവസങ്ങളിലായി വാക്സിൻ നൽകുന്നത്.

വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ സി. പ്രജില, ഇ.കെ. അജിത്, കെ.ഷിജു, കെ.ഇ ഇന്ദിര, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ. വി.പി.ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, ഡോ. അനി, ഡോ ധർമ്മരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.രമേശൻ, രാജേഷ് കുമാർ, റഫീഖ് അലി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.