സി.എഫ്.എൽ.ടി.സികളിൽ 1,171 കിടക്കകൾ
കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,115 കിടക്കകളിൽ 2,170 എണ്ണം ഒഴിവുണ്ട്. 177 ഐ.സി.യു കിടക്കകളും 62 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 719 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 737 കിടക്കകൾ, 76 ഐ.സി.യു, 41 വെന്റിലേറ്റർ, 390 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
12 സി.എഫ്.എൽ.ടി.സികളിലായി 1,524 കിടക്കകളിൽ 1,171 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 448 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,248 കിടക്കകളിൽ 1,853 എണ്ണം ഒഴിവുണ്ട്.