വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ ജൂണ്‍ 25 വരെ അപേക്ഷിക്കാം. മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിങ് പദ്ധതി സ്‌കൂള്‍ കോളേജ് പഠനത്തോടൊപ്പം പൂര്‍ത്തിയാക്കാം. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്ര- പ്രവര്‍ത്തിപരിചയ മേളകളില്‍ ജില്ലാ – സംസ്ഥാന തലങ്ങളില്‍ ജേതാക്കളായവര്‍, കോളീജിയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ശാസ്ത്രയാന്‍ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മത്സര വിജയികള്‍, ഇന്‍സ്പയര്‍ പ്രതിഭകള്‍, തലത്തിലോസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരഞ്ഞെടുത്ത റൂറല്‍ ഇന്നോവറ്റെര്‍സ്, ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ നടത്തിയ ശാസ്ത്രസംബന്ധമായ മത്സരങ്ങളില്‍ വിജയികളായവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
പരിപാടിയുടെ ഭാഗമാകുന്നതിന് പുതുമയുള്ള ആശയം വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കണം. 16 വയസിന് മുകളിലുള്ളവര്‍ക്കും 16 വയസില്‍ താഴെയുള്ളവര്‍ക്കും രണ്ട് സ്ട്രീമായി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പോളിടെക്നിക്കുകളിലും, സര്‍വ്വകലാശാലകളിലും പഠിക്കുന്നവര്‍ക്ക് പരിപാടിയുടെ ഭാഗമാകാന്‍ സാധിക്കും.
രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക. വിദഗ്ധരുടെ മുമ്പാകെ ആശയങ്ങള്‍ അവതരിപ്പിച്ചു മികവുറ്റവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഇവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വൈ.ഐ.പി. സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും രജ്‌സ്‌ട്രേഷനും yip.kdisc.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
