എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ (29/06/2021) 301671 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1185147 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1486818 ആളുകൾ വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരിൽ 59464
ആളുകൾ രണ്ട് ഡോസ് വാക്സിനും 76639 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30954 ആളുകൾ രണ്ട് ഡോസ് വാക്സിനും 57818 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 5552 പേർ രണ്ട് ഡോസ് വാക്സിനും 183200 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.

45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 61983 ആളുകൾ രണ്ട് ഡോസും 390347 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 143718 ആളുകൾ രണ്ട് ഡോസും 477143 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 1093557 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും
247693 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 91590 ആളുകൾ ആദ്യ ഡോസും 53978 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.