മലപ്പുറം: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ www.cowin.gov.in ലും കേരളസര്‍ക്കാറിന്റെ www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പര്‍, വാക്‌സിന്‍ സ്വീകരിച്ച തീയതി, വാക്‌സിന്റെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ക്രമീകരണങ്ങളാണ് വരുത്തിയിട്ടുള്ളത്.
കേരള സര്‍ക്കാറിന്റെ www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടല്‍ വഴി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വ്യക്തികള്‍ മുമ്പ് ഡൗണ്‍ലോഡ് ചെയ്ത ബാച്ച് നമ്പര്‍ ഇല്ലാത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാന്‍സല്‍ ചെയ്യണം. തുടര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന അനെക്‌സര്‍ 4 അല്ലെങ്കില്‍ കോവിന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നാം ഡോസ് വാക്‌സിന് ഉപയോഗിച്ച ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, കാലവധിയുള്ള വിസ/ വര്‍ക്ക് പെര്‍മിറ്റ്/ അഡ്മിഷന്‍ ലെറ്റര്‍ എന്നിവയും പാസ്‌പോര്‍ട്ട് നമ്പര്‍ വിവരങ്ങളും www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
ജില്ലാതലത്തില്‍ അപേക്ഷ പരിശോധിച്ച് അപ്രൂവല്‍ മെസേജ് കിട്ടിയാല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ Raise an issue എന്ന ലിങ്കില്‍ കയറിയാല്‍ സര്‍ട്ടിഫിക്കറ്റിലെ പേര്, ജനിച്ച വര്‍ഷം, ലിംഗം എന്നിവ തിരുത്തല്‍ വരുത്താം. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മുമ്പ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കി പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.