മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലയില്‍ ജൂലൈ ഒന്നിന് നടക്കും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിങ് ഓഫീസ് നേതൃത്വം നല്‍കും.
രാവിലെ 9.30 മുതല്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന പരിശീലന പരിപാടിയില്‍ പ്രഥമ ശുശ്രുഷ, മുന്നറിയിപ്പ് ടീമുകള്‍ക്ക് രാവിലെയും രക്ഷാപ്രവര്‍ത്തനവും ഒഴിപ്പിക്കലും, ക്യാമ്പ് മാനേജ്‌മെന്റ് ടീമുകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം. ആമുഖം, ക്ലാസ്സ് സംശയ നിവാരണം ഉള്‍പ്പടെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് സെഷനുകളായാണ് പരിശീലനം നടത്തുകയെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.