കാസർഗോഡ്: സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവ്വഹിച്ചു. ചലനവൈകല്യമുളളവർക്കായി ജില്ലയിൽ അനുവദിച്ച രണ്ട് ഇലക്ട്രോണിക് വീൽചെയറുകളുടെ വിതരണമാണ് നടന്നത്. യോഗത്തിൽ ജില്ലാസാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണൻ സ്വാഗതവും ആസ്യാമ്മ നന്ദിയും പറഞ്ഞു.
